Latest News

പൂച്ചയേയും പട്ടിയേയും ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു

പൂച്ചയേയും പട്ടിയേയും ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് കുത്തേറ്റു
X

കൊടുങ്ങല്ലൂര്‍: വളര്‍ത്തുപട്ടിയേയും പൂച്ചയേയും ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് എടവിലങ്ങ് കാര സ്വദേശി നീലം കാവില്‍ വീട്ടില്‍ സെബാസ്റ്റ്യനെ (41) പോലിസ് അറസ്റ്റ് ചെയ്തു. എടവിലങ്ങ് കാരയില്‍ ആഗസ്റ്റ് 21നാണ് സംഭവം. കാര സ്വദേശി തൊടാത്ര വീട്ടില്‍ ജിബിന്റെ വീട്ടില്‍ വളര്‍ത്തു നായ ഉണ്ട്. സെബാസ്റ്റ്യന്‍ പൂച്ചയെയും വളര്‍ത്തുന്നുണ്ട്. ജിബിന്റെ വളര്‍ത്തുനായയുടെ മുന്നിലൂടെ സെബാസ്റ്റ്യന്‍ പൂച്ചയെ കൊണ്ടു പോയപ്പോള്‍ നായ പൂച്ചയുടെ നേരെ കുരച്ചു ചാടി. ഇതോടെ സെബാസ്റ്റ്യനോട് പൂച്ചയെ കൊണ്ടു വരല്ലേ എന്നു ജിബിന്‍ പറയുകയായിരുന്നു. ഇതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ജിബിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. ജിബിന്റെ തലയില്‍ ഉള്‍പ്പടെ മൂന്നിടത്തു തുന്നിക്കെട്ടുണ്ട്.

Next Story

RELATED STORIES

Share it