കേരളത്തില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്; ഒ പി പ്രവര്‍ത്തിക്കില്ല
എന്നാല്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും.

കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സംസ്ഥാനവ്യാപകമായി പണിമുടക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.ജി.പി.എം.ടി.എ), കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കില്ല. എന്നാല്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവര്‍ത്തിക്കൂ. സംഭവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പ് കോഴിക്കോടും പണിമുടക്ക് നടത്തിയിരുന്നു.
RELATED STORIES
വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTനിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള് ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഗാനമേളയ്ക്കിടെ നൃത്തം ചെയ്ത യുവാവ് കിണറ്റില് വീണ് മരിച്ചു
15 March 2023 4:46 AM GMTതാഹിര് അലി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്ഡില് ഇടംപിടിച്ചു
14 March 2023 11:38 AM GMTകണ്ണൂര് തളിപ്പറമ്പില് കോടതി ജീവനക്കാരിക്കുനേരെ ആസിഡ് ആക്രമണം; കോളജ്...
13 March 2023 2:02 PM GMTകണ്ണൂരില് കാറും ചെങ്കല് ലോറിയും കുട്ടിയിടിച്ച് രണ്ടുപേര് മരിച്ചു
13 March 2023 12:37 PM GMT