മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല
ജലീലിന്റെ പ്രബന്ധം മൗലികമല്ലെന്നും, അക്ഷര വ്യാകരണ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ ഡോക്ടറേറ്റ് ബിരുദം ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ മറുപടി നല്‍കി. ജലീലിന്റെ പ്രബന്ധം മൗലികമല്ലെന്നും, അക്ഷര വ്യാകരണ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
ഈ പരാതിയില്‍ ഉചിതമായ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് കൈമാറുകയായിരുന്നു. ഈ പരാതിയില്‍ വിശദമായ വിലയിരുത്തലിന് ശേഷമാണ് സര്‍വകലാശാല വിസി മഹാദേവന്‍ പിള്ള ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത്.
ജലീലിന് ചരിത്രത്തില്‍ പിഎച്ച്ഡി നല്‍കിയത് യൂനിവേഴ്‌സിറ്റി അനുശാസിക്കുന്ന ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ്. ഗവേഷണം യൂനിവേഴ്‌സിറ്റി ചട്ടങ്ങള്‍ അനുസരിച്ച് പൂര്‍ത്തിയാക്കി. അതിനു ശേഷം മൂന്ന് വാല്യുവേഷനും നല്‍കി. സര്‍വകലാശാല നിബന്ധനകല്‍ക്ക് വിധേയമായാണ് ബിരുദം സമ്മാനിച്ചതെന്നും വൈസ് ചാന്‍സലര്‍ മറുപടിയില്‍ വ്യക്തമാക്കി.
മലബാര്‍ ലഹളയെക്കുറിച്ചുള്ള പ്രബന്ധത്തിനാണ് ജലീലിന് ഡോക്ടറേറ്റ് ലഭിച്ചത്. പ്രബന്ധം മൗലികമല്ലെന്നും, പലയിടത്തുനിന്നുമുള്ള ഉദ്ധരണികള്‍ കൂട്ടിചേര്‍ത്തതാണെന്നുമാണ് പരാതിക്കാര്‍ ഉന്നയിച്ചിരുന്നത്. മാത്രമല്ല അച്ചടി പിശകുകളും വ്യാകരണ പിശകുകളും പ്രബന്ധത്തില്‍ ധാരാളമുണ്ട്. വേണ്ടത്ര പരിശോധന നടത്താതെ വാല്യുവേഷന്‍ നടത്തി ബിരുദം സമ്മാനിക്കുകയായിരുന്നു എന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
RELATED STORIES
എഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMTപിണറായി ആഭ്യന്തര വകുപ്പ് ഒഴിയുക; തിങ്കളാഴ്ച സെക്രട്ടേറിയേറ്റിലേക്കും...
6 Sep 2024 11:27 AM GMTപോലിസ് ഉന്നതരുടെ ബലാല്‍സംഗം: യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ...
6 Sep 2024 5:00 AM GMTഒടുവില്‍ എസ്പി തെറിച്ചു; പത്തനംതിട്ട എസ് പി സുജിത്ത് ദാസിന്...
5 Sep 2024 3:38 PM GMTയൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ അബിന്‍ വര്‍ക്കിക്ക് പരിക്ക്; പോലിസുകാരെ ...
5 Sep 2024 10:30 AM GMTപി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടിതല അന്വേഷണം ഉണ്ടായേക്കും
4 Sep 2024 11:32 AM GMT