Latest News

പാര്‍ട്ടി പേരും ചിഹ്നവും അനുവദിച്ചതില്‍ വിവേചനം; തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി ഉദ്ധവ് താക്കറെ

പാര്‍ട്ടി പേരും ചിഹ്നവും അനുവദിച്ചതില്‍ വിവേചനം; തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിയുമായി ഉദ്ധവ് താക്കറെ
X

മുംബൈ: പാര്‍ട്ടി ചിഹ്നവും പേരുകളും തീരുമാനിക്കുന്നതില്‍ എതിരാളിയായ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതം കാണിച്ചതായി ശിവസേന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഇതുസംബന്ധിച്ച് 12 പോയിന്റുകളുളള കത്താണ് കൈമാറിയിട്ടുള്ളത്.

ടീം താക്കറെ തിരഞ്ഞെടുത്ത പേരുകളും ചിഹ്നങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തുകൊണ്ട് ഷിന്‍ഡെ വിഭാഗത്തിന് സാഹയംചെയ്തതായി അദ്ദേഹം ആരോപിച്ചു. ടീം താക്കറെ നിര്‍ദ്ദേശിച്ച ചിഹ്നങ്ങള്‍ നേരത്തെക്കൂട്ടി മനസ്സിലാക്കാന്‍ ഷിന്‍ഡെയെ അനുവദിച്ചുവെന്നും കത്തിലുണ്ട്.

താക്കറെയുടെ വിഭാഗത്തെ ഇപ്പോള്‍ ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ എന്നാണ് വിളിക്കുന്നത്, ചിഹ്നം ജ്വലിക്കുന്ന പന്തം. ഷിന്‍ഡെയുടെ സംഘത്തെ ബാലാസാഹെബാഞ്ചി ശിവസേന എന്ന് വിളിക്കുന്നു, ചിഹ്നം ഒരു പരിചയും രണ്ട് വാളുകളും.

Next Story

RELATED STORIES

Share it