രാമക്ഷേത്ര വിഷയത്തില്‍ പ്രിയങ്കയോട് വിയോജിപ്പ്; കൂടുതല്‍ ചര്‍ച്ചയുണ്ടാക്കി വര്‍ഗീയ ധ്രുവീകരണത്തിനില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നതായി മുസ്‌ലിംലീഗ് ദേശീയ സമിതി യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്തായിരുന്നു. മുസ്‌ലിം ലീഗിന് ആ പ്രസ്താവനയോട് യോജിക്കാനാവില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനില്ല. ലീഗ് വര്‍ഗീയ ധ്രുവീകരണം ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞു. മതേതര പാതയില്‍ കാര്യങ്ങള്‍ പോകണമെന്ന് ആഗ്രഹിക്കുന്ന മത, സാമൂഹിക, സാംസ്‌കാരിക സംഘടനകളുമായി ആശയ വിനിമയം നടത്തിയ ശേഷമാണ് ഈ തീരുമാനമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രിയങ്കയുടെ പ്രസ്താവന അസ്ഥാനത്താണ് എന്ന മുസ്‌ലിംലീഗ് പ്രമേയം കൃത്യമാണെന്ന് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. എല്ലാ കാലത്തും ലീഗ് സ്വീകരിച്ച നിലപാട് കോടതിവിധിയെ അംഗീകരിക്കുക എന്നതായിരുന്നു. ഇനി രാജ്യത്ത് ആ വിഷയം വീണ്ടും ഉയര്‍ത്തി വിവാദമുണ്ടാക്കുന്നതിനോട് മുസ്‌ലിം ലീഗിന് താത്പര്യമില്ല. കോടതിവിധിയോടെ ആ അധ്യായം അവസാനിച്ചിരിക്കുകയാണ്. ഈ ചര്‍ച്ച വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത് നാടിന് നല്ലതല്ല. അദ്ദേഹം പറഞ്ഞു. 1992ല്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ച നിലപാടില്‍നിന്ന് വ്യതിചലിക്കില്ലെന്നും വികാരത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കില്ലെന്നും ഇ.ടി പറഞ്ഞു. മുസ്‌ലിംലീഗ് അന്നെടുത്ത നിലപാടിന്റെ നന്മ ഈ രാജ്യം ഉള്‍ക്കൊണ്ടു. പലരും പ്രകോപിതരായിട്ടും ഞങ്ങള്‍ അതില്‍ വീണിട്ടില്ല. ഇനിയും ആ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
RELATED STORIES
ഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT