ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ എസ് പി ജനനാഥന്‍ അന്തരിച്ചു
ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ രാവിലെ പത്തിനാണ് അന്ത്യം.
BY SRF14 March 2021 9:05 AM GMT

X
SRF14 March 2021 9:05 AM GMT
ചെന്നൈ: സംവിധായകന്‍ എസ് പി ജനനാഥന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ രാവിലെ പത്തിനാണ് അന്ത്യം. കഴിഞ്ഞ ദിവസം ഹോട്ടല്‍ മുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി സഹോദരന്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടായതിന് പിന്നാലെയായിരുന്നു അന്ത്യം.
ദേശീയ അവാര്‍ഡ് നേടിയ സംവിധായകനായ ജനനാഥന്‍ വിജയ് സേതുപതി പ്രധാനവേഷത്തിലെത്തുന്ന ലാഭം എന്ന ചിത്രമാണ് ഇപ്പോള്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ നിന്ന് ഹോട്ടലിലേക്ക് പോയ അദ്ദേഹം വൈകീട്ട് നാല് കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്നാണ് സഹപ്രവര്‍ത്തകര്‍ തിരക്കിയെത്തിയത്. ഹോട്ടല്‍ മുറിയില്‍ കയറി പരിശോധിച്ചപ്പോഴാണ് സംവിധായകനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
നബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMTഓണം ബംപറിനെച്ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു
20 Sep 2023 2:00 PM GMT