Latest News

പാരിസ് ഒളിംപിക്‌സ്: വനിതാ ഗോള്‍ഫില്‍ ഇന്ത്യക്ക് പ്രതീക്ഷയേകി ദിക്ഷാ ദാഗര്‍ മൂന്നാം സ്ഥാനത്ത്‌

പാരിസ് ഒളിംപിക്‌സ്: വനിതാ ഗോള്‍ഫില്‍ ഇന്ത്യക്ക് പ്രതീക്ഷയേകി ദിക്ഷാ ദാഗര്‍ മൂന്നാം സ്ഥാനത്ത്‌
X

പാരിസ്: പാരിസ് ഒളിംപിക്‌സ് വനിത ഗോള്‍ഫില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ നല്‍കി ദിക്ഷ ദാഗര്‍ മൂന്നാം സ്ഥാനത്ത്. ആദ്യ ദിവസം 1 പോയിന്റോടെ ഏഴാം സ്ഥാനത്തായിരുന്നു താരം. എന്നാല്‍ രണ്ടാം ദിവസം റൗണ്ട് രണ്ട് പുരോഗമിക്കുമ്പോള്‍ ദിക്ഷ 2 പോയിന്റോടെ മൂന്നാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. നിലവില്‍ ഏഴ് ഹോളുകള്‍ താരം പിന്നിട്ടുകഴിഞ്ഞു.

അതിനിടെ ഗോള്‍ഫില്‍ ഇന്ത്യയുടെ മറ്റൊരു വനിത താരമായ അദിതി അശോക് 15ാം സ്ഥാനത്താണ്. ആദ്യ ദിനം പൂര്‍ത്തിയാകുമ്പോള്‍ അദിതി 0 പോയിന്റോടെ 13ാം സ്ഥാനത്തായിരുന്നു. പാരിസ് ഒളിംപിക്‌സിന്റെ 13ാം ദിവസം മെഡല്‍ പ്രതീക്ഷകളുമായി ഇന്ത്യയുടെ നീരജ് ചോപ്ര കളത്തിലിറങ്ങും. യോഗ്യതാ റൗണ്ടില്‍ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 89.34 ദൂരം ജാവലിന്‍ എത്തിച്ചാണ് താരം ഫൈനലിന് യോഗ്യത നേടിയത്.

വെങ്കല പ്രതീക്ഷയുമായി ഇന്ത്യന്‍ ഹോക്കി ടീമും ഇന്ന് മത്സരത്തിനിറങ്ങും. സ്‌പെയ്‌നാണ് ഇന്ത്യയുടെ എതിരാളികള്‍. നേരത്തെ സെമിയില്‍ ഇന്ത്യ ജര്‍മ്മനിയോട് പരാജയപ്പെട്ടിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ഹോക്കി ടീം സെമിയില്‍ പരാജയപ്പെട്ടത്. മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ അവസാന അന്താരാഷ്ട്ര മത്സരവുമാണ് ഇന്നത്തേത്.

Next Story

RELATED STORIES

Share it