മല്‍സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു

താനൂര്‍: മല്‍സ്യബന്ധനം നടത്തുന്നതിനിടെ മല്‍സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. അഞ്ചുടി മിന്നത്ത് ഹക്കീം എന്ന വള്ളത്തില്‍ മല്‍സ്യബന്ധനം നടത്തുന്നതിനിടെ അഞ്ചുടി പൗറകത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ സിദ്ദീഖ് (52) ആണ് മരിച്ചത്. ചാവക്കാട് ചേറ്റുവയില്‍ നിന്നും പുലര്‍ച്ചെ അഞ്ചുമണിക്കാണ് ജോലിക്ക് പോയത്. മല്‍സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ രാവിലെ എട്ടുമണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ മാരുതി എന്ന വള്ളത്തിന്റെ ക്യാരിയറില്‍ ചേറ്റുവ ഹാര്‍ബറിലും തുടര്‍ന്ന് ആംബുലന്‍സില്‍ പൊന്നാനി ഗവണ്‍മെന്റ് ആശുപത്രിയിലുമെത്തിച്ചു. മൃതദേഹം പൊന്നാനി ഗവണ്‍മെന്റ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകീട്ടോടെ അഞ്ചുടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. മാതാവ്: പാത്തുമ്മകുട്ടി. ഭാര്യ: ഷെരീഫ. മക്കള്‍: മുഹമ്മദ്ആഷിഫ്, അബ്ദുല്‍ ജലീല്‍, ഫസീല.
RELATED STORIES
സ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില് മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള് ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല് അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില് വീണ്ടും തീപ്പിടിത്തം; ഫയര്ഫോഴ്സ്...
26 March 2023 11:59 AM GMT