Latest News

ഡിജിപി യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി

ഡിജിപി യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി
X

തിരുവനന്തപുരം: ഡിജിപി യോഗേഷ് ഗുപ്തയെ അഗ്‌നിരക്ഷാ ഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കി. റോഡ് സുരക്ഷാ കമ്മിഷണറായാണ് പുതിയ നിമയനം. കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനിടെയാണ് സ്ഥാനമാറ്റം. അഗ്‌നിരക്ഷാസേനയില്‍നിന്നു മാറ്റിയത്.

നിലവിലെ റോഡ് സുരക്ഷാ കമ്മിഷണര്‍ നിധിന്‍ അഗര്‍വാളിനാണ് അഗ്‌നിരക്ഷാവിഭാഗം ഡയറക്ടര്‍ ജനറല്‍ സ്ഥാനം നല്‍കിയത്. എസ്പി വി ജി വിനോദ് കുമാറിനെ ക്രമസമാധാന വിഭാഗത്തിലെ എഐജി സ്ഥാനത്തുനിന്നു മാറ്റി.ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ടെക്നോളജി എസ്പിയായിട്ടാണ് വിനോദ് കുമാറിന്റെ നിയമനം. വനിതാ എസ്‌ഐമാര്‍ക്ക് മോശം സന്ദേശങ്ങളയച്ചുവെന്നതിന് പോലിസ് ഇന്റേണല്‍ കമ്മിറ്റിയുടെ അന്വേഷണം നേരിടുന്നയാളാണ് എസ്പി വി ജി വിനോദ് കുമാര്‍.

Next Story

RELATED STORIES

Share it