Latest News

കൊവിഡ് നിയന്ത്രണം: കടയുടമകളുടെ യോഗം രണ്ടുദിവസത്തിനുള്ളില്‍ വിളിച്ചുകൂട്ടണമെന്ന് ഡിജിപി

സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

കൊവിഡ് നിയന്ത്രണം: കടയുടമകളുടെ യോഗം രണ്ടുദിവസത്തിനുള്ളില്‍ വിളിച്ചുകൂട്ടണമെന്ന് ഡിജിപി
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തില്‍ വിളിച്ചുകൂട്ടാന്‍ സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും. രണ്ടു ദിവസത്തിനകം യോഗങ്ങള്‍ നടത്തും.

കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുയിടങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.

Next Story

RELATED STORIES

Share it