Latest News

ജനങ്ങള്‍ക്ക് ഭീഷണിയായ നന്തി ടോള്‍ ബൂത്ത് പൊളിച്ചുനീക്കണമെന്ന് ഉത്തരവ്

ജനങ്ങള്‍ക്ക് ഭീഷണിയായ നന്തി ടോള്‍ ബൂത്ത് പൊളിച്ചുനീക്കണമെന്ന് ഉത്തരവ്
X

കോഴിക്കോട്: കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ കൊയിലാണ്ടി നന്തിയിലെ ടോള്‍ ബൂത്ത് പൊളിച്ചുനീക്കണമെന്ന് വടകര ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വി പി അബ്ദുറഹിമാന്‍ ഉത്തരവിട്ടു. ടോള്‍ബൂത്ത് യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടിട്ടുള്ളത്. ഇവിടെ സുരക്ഷാ മുന്‍കരുതലുകളോ സൂചനാ ബോര്‍ഡുകളോ ഇല്ല. ഇവിടത്തെ ഹമ്പും ടോള്‍ബൂത്തും നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഇത് ഒഴിവാക്കാനാണ് ടോള്‍ബൂത്ത് പൊളിച്ചുകളയണമെന്ന് ദേശീയപാത വിഭാഗം എഞ്ചിനീയറോട് ആവശ്യപ്പെട്ടിരിക്കുന്നത്. നന്തി പാലത്തിന്റെ ടോള്‍ കാലാവധി നേരത്തെ അവസാനിച്ചിരുന്നു.

Next Story

RELATED STORIES

Share it