Latest News

കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനിടെ 8593 രോഗ ബാധിതര്‍

കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധന; 24 മണിക്കൂറിനിടെ 8593 രോഗ ബാധിതര്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം ഉയരുന്നതായി റിപോര്‍ട്ട്. പ്രതിദിന കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനയാണ് തലസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 8593 പേരാണ് ഡല്‍ഹിയില്‍ രോഗബാധിതരായത്. ഡല്‍ഹിയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിലേക്ക് നീങ്ങുന്നവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തലസ്ഥാനത്ത കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 85 ആയി

മറ്റ് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍, 200 പേരെ പൊതു ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുക, എണ്ണം കുറയ്ക്കുന്നതിന് പകരം പൊതുഗതാഗതം പൂര്‍ണ്ണമായും അനുവദിക്കുക തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും ഡല്‍ഹി സര്‍ക്കാര്‍ ഇളവ് ചെയ്യുന്നുണ്ടെന്ന് കോടതി വിമര്‍ശിച്ചു. ഈ നടപടികള്‍ കൊവിഡ് ഉയരുന്നതിന് കാരണമായതായി കോടതി കുറ്റപെടുത്തി. ദിപവലിയോട് അനുബന്ധിച്ചുള്ള ഉത്സവങ്ങളും വായു മലിനീകരണത്തിന്റെ വലിയ കുതിച്ചുചാട്ടത്തോടും കഴിഞ്ഞ രണ്ടാഴ്ചയായി ഓരോ ദിവസവും രേഖപ്പെടുത്തുന്ന അണുബാധകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് ഡല്‍ഹിയില്‍. പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയോട് വിവരിക്കാനും ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. അതേസമയം രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹായിക്കുന്ന കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it