Latest News

ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ: കോഴിക്കോട് കേന്ദ്രം അനുവദിക്കുന്നത് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി

അപേക്ഷകരുടെ എണ്ണം നോക്കി പുതിയ സെന്റര്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കാന്‍ ജസ്റ്റിസ് ജയന്ത് നാഥ് ഉത്തരവിട്ടു.

ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ: കോഴിക്കോട് കേന്ദ്രം അനുവദിക്കുന്നത് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി
X

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ യാത്ര സാധ്യമാകാത്ത സാഹചര്യം കണക്കിലെടുത്ത് ഡല്‍ഹി സര്‍വകലാശാല ബിരുദ പഠനത്തിനുള്ള പരീക്ഷ കേന്ദ്രം കോഴിക്കോട് അനുവദിക്കാന്‍ ആവിശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി സര്‍വകലാശാല, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്നിവക്ക് നോട്ടിസ് നല്‍കി. അപേക്ഷകരുടെ എണ്ണം നോക്കി പുതിയ സെന്റര്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കാന്‍ ജസ്റ്റിസ് ജയന്ത് നാഥ് ഉത്തരവിട്ടു.ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരത്താണ് നിലവില്‍ സെന്റര്‍ അനുവദിച്ചത്. അപേക്ഷകര്‍ കൂടുതലും മലബാര്‍ ഭാഗത്തായതിനാല്‍ കോഴിക്കോട് കേന്ദ്രം അനുവദിക്കണമെന്ന് ഹരജിക്കാര്‍ ആവിശ്യപെട്ടു. ഇതോടപ്പം തന്നെ ഐ. ഐ. എം. ഇന്‍ഡോര്‍ ഉള്‍പ്പെടെ മറ്റു സര്‍വകലാശാലകളുടെ പ്രവേശന പരീക്ഷ ഒരേ സമയം നടക്കുന്നതിനാലും വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ ദിവസം തിരുവനന്തപുരത്തും കോഴിക്കോടും പരീക്ഷ എഴുതാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് കോടതി കോഴിക്കോട് സെന്ററിന്റെ കാര്യം പരിഗണിക്കാന്‍ ആവിശ്യപെട്ടത്.

പ്രവേശന പരീക്ഷ കേന്ദ്രങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ാളെ ദേശീയ കമ്മിറ്റിയാണ് ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്. കേസ് ശനിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയും, എന്‍ടിഎയും മേല്‍ വിഷയത്തില്‍ എടുത്ത നടപടി ക്രമങ്ങള്‍ വിശദീകരിക്കണമെന്നും കോടതി ആവിശ്യപെട്ടു. ഹരജിക്കാര്‍ക്കു വേണ്ടി സുപ്രിം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാന്‍ ഹാജരായി.


Next Story

RELATED STORIES

Share it