മങ്കിപോക്‌സ്: ഡല്‍ഹിയില്‍ ചികില്‍സയിലുള്ള രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മങ്കിപോക്‌സ് സംശയിച്ച രോഗിയുടെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ അദ്ദേഹത്തെ ആശുപത്രിയില്‍നിന്നും വിട്ടയച്ചു. തിങ്കളാഴ്ച രാത്രിയാണ് എല്‍എന്‍ജെപി ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 34 കാരനായ ഇയാള്‍ അടുത്തിടെ വിദേശ യാത്ര നടത്തിയിരുന്നില്ല. എന്നാല്‍, ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
പനിയും ശരീരത്തില്‍ പാടുകളും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെയാണ് മങ്കിപോക്‌സ് സംശയിച്ചത്. മങ്കിപോക്‌സ് പ്രത്യേക ചികില്‍സയൊരുക്കിയിട്ടുള്ള ആശുപത്രിയാണിത്. മങ്കിപോക്‌സ് സംശയിക്കുന്ന കേസ് രണ്ടുദിവസം മുമ്പാണ് എല്‍എന്‍ജെപി ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ റിപേരാര്‍ട്ടുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു- എല്‍എന്‍ജെപി മെഡിക്കല്‍ ഡയറക്ടര്‍ സുരേഷ് കുമാര്‍ പിടിഐയോട് പറഞ്ഞു.
അതേസമയം, നിലവില്‍ ആശുപത്രിയില്‍ കഴിയുന്ന മങ്കിപോക്‌സ് റിപോര്‍ട്ട് ചെയ്ത കേസിന്റെ സാംപിളുകള്‍ പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചതായി കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരികയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതുള്‍പ്പെടെ രാജ്യത്ത് നാല് മങ്കിപോക്‌സ് കേസുകളാണു റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്നെണ്ണം കേരളത്തിലാണ്. ലോകത്ത് 78 രാജ്യങ്ങളിലായി 18,000 പേര്‍ക്കാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ളത്.
RELATED STORIES
കെ ആര് നാരായണന് ഇന്‍സ്റ്റിറ്റിയൂട്ട് വിവാദം: അടൂര് ഗോപാലകൃഷ്ണന്...
31 Jan 2023 7:35 AM GMTവിസ്താര വിമാനത്തില് ജീവനക്കാര്ക്ക് നേരേ ആക്രമണം; വിദേശ വനിത...
31 Jan 2023 7:16 AM GMTമണ്ണാര്ക്കാട് വീണ്ടും പുലിയിറങ്ങി; വളര്ത്തുനായയെ കടിച്ചുകൊന്നു
31 Jan 2023 6:50 AM GMTആവിക്കല്തോട്- കോതി കേസുകള് പിന്വലിക്കണം: കെ ഷമീര്
31 Jan 2023 6:45 AM GMTഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്വകലാശാല വിദഗ്ധസമിതി...
31 Jan 2023 5:29 AM GMTവൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
31 Jan 2023 4:53 AM GMT