- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയെ വധിക്കുമെന്ന് ഭീഷണിയെന്ന്; തമിഴ്നാട് മന്ത്രിക്കെതിരേ ഡൽഹിയിൽ കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ തമിഴ്‌നാട് മന്ത്രി ടിഎം അന്‍പരശനെതിരെ ഡല്‍ഹി പോലിസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 268, 503, 505, 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മന്ത്രിക്കെതിരെ സുപ്രിം കോടതി അഭിഭാഷകനാണ് പരാതി നല്‍കിയത്.
പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന് മന്ത്രി പൊതുപരിപാടിയില്‍ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പ്രസംഗത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് അപകടസാധ്യത ഉണ്ടാക്കുക മാത്രമല്ല, രാജ്യത്തിന്റെ സമാധാനവും സുസ്ഥിരതയും തകര്‍ക്കാനും അക്രമം അഴിച്ചുവിടാനും മന്ത്രി ബോധപൂര്‍വം ശ്രമം നടത്തിയെന്നും അഭിഭാഷകന്‍ ആരോപിച്ചു.
'1991 മെയ് 21ന് തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ ഭരണകാലത്താണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. അതും തിരഞ്ഞെടുപ്പ് സമയത്തായിരുന്നു. സാഹചര്യത്തിന്റെ ഗൗരവവും പ്രധാനമന്ത്രിയുടെ ജീവന് ഭീഷണിയുയര്‍ത്താന്‍ സാധ്യതയുള്ളതും കണക്കിലെടുത്ത് അന്‍പരശനെതിരെയും പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ചെയ്യുന്നവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കണം' പരാതിയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















