Latest News

പരപ്പനങ്ങാടിയില്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

പരപ്പനങ്ങാടിയില്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍
X

പരപ്പനങ്ങാടി: പോലിസിനെ ആക്രമിച്ച് കയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറം വാട്ടാനകത്ത് കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുജീബ് റഹ്മാനെ (38)യാണ് കൊണ്ടോട്ടി മുതുവല്ലൂരിലെ ഭാര്യവീട്ടില്‍വെച്ച് സി ഐ ഹണി കെ ദാസിന്റെ നേതൃത്യത്തില്‍ പോലിസ് പിടികൂടിയത്.

ഒരു മാസം മുമ്പ് ചെട്ടിപ്പടി ഹാര്‍ബര്‍ സ്വദേശത്ത് വെച്ച് വാറണ്ട് പ്രതിയായ മുജീബ് റഹ്മാനെ പിടികൂടി കയ്യാമം വെച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. മൂന്ന് പോലീസുകാര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇതിനു ശേഷം ഒളിവിലായിരുന്ന ഇയാള്‍ ഭാര്യ വീട്ടിലുണ്ടെന്ന വിവരം കിട്ടിയതോടെയാണ് സാഹസികമായി പിടികൂടിയത്. രക്ഷപ്പെടാന്‍ നീക്കം നടത്തിയെങ്കിലും പോലിസിന്റെ ഇടപെടല്‍ മൂലം നടന്നില്ല. രാഷ്ടീയ സംഘര്‍ഷമുള്‍പ്പടെ പത്തോളം കേസുകളില്‍ പ്രതിയാണ് മുജീബ് റഹ്മാന്‍. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it