Latest News

ആന്ധ്ര ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

ആന്ധ്ര ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍
X

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശംനടത്തിയ രണ്ട് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി. കീഴ്‌ക്കോടതി ജഡ്ജിമാരുടെ പരാതികള്‍ വേണ്ട വിധം പരിഗണിക്കുന്നില്ലെന്ന സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് സിബിഐ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തത്.

പ്രതികള്‍ ജഡ്ജിമാരെയും നീതിന്യായ വ്യവസ്ഥയെയും ലക്ഷ്യംവയ്ക്കുന്നതായും അവര്‍ക്കെതിരേ വിധി പറഞ്ഞവരെ തകര്‍ക്കാന്‍ സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കുന്നതായും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

കേസില്‍ ഇതുവരെ 16ല്‍ 13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

പ്രതികളുടെ താമസസ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരവധി കുറ്റകരമായ രേഖകള്‍ കണ്ടെടുത്തു.

കഴിഞ്ഞ നവംബര്‍ മാസമാണ് സിബിഐ ഐപിസി 506, ഐടി നിയമത്തിന്റെ സെക്ഷന്‍ 67 എന്നിവയനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ആര്‍ വി രമണ സിബിഐക്കെതിരേ വിമര്‍ശനമഴിച്ചുവിട്ടത്.

തങ്ങള്‍ക്കെതിരേയുള്ള അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നാണ് ജഡ്ജിമാര്‍ രണ്ട് വര്‍ഷം മുമ്പ് പരാതിപ്പെട്ടത്.

Next Story

RELATED STORIES

Share it