Latest News

ബജ്‌റങ്ദള്‍ ഭീകരപ്രസ്ഥാനമാണെന്ന് ദീപിക മുഖപ്രസംഗം

ബജ്‌റങ്ദള്‍ ഭീകരപ്രസ്ഥാനമാണെന്ന് ദീപിക മുഖപ്രസംഗം
X

കോട്ടയം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബജ്‌റങ് ദളിനെയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് ദീപിക ദിനപത്രത്തില്‍ മുഖപ്രസംഗം. ബജ്‌റങ് ദള്‍ ഭീകരപ്രസ്ഥാനമാണെന്നും കന്യാസ്ത്രീകള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ട ജ്യോതി ശര്‍മ്മയ്‌ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഇല്ലെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്ന് വലിയ ഭീഷണിയാണ് നേരിരുന്നതെന്നും മുഖപ്രസംഗം പറയുന്നു. ഇത്തരം സംഘടനകള്‍ക്ക് കാവല്‍ നില്‍കുന്നത് തങ്ങളല്ലേ എന്ന് കേന്ദ്രം ഭരിക്കുന്നവര്‍ ആത്മപരിധോധന നടത്തണമെന്നും വിമര്‍ശനമുണ്ട്. ഹിന്ദുത്വ ആള്‍ക്കൂട്ടവിചാരണകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ബുള്‍ഡോസര്‍ രാജും ഇപ്പോഴും നിലനില്‍ക്കുന്നു കന്യാസ്ത്രീകളെ അകത്താക്കിയതും പുറത്തിറക്കിയതും ആരാണെന്ന് എല്ലാ ക്രിസ്ത്യാനികള്‍ക്കും അറിയാം. ഇത് തുടങ്ങിയിട്ട് എത്ര നാളായി എന്നും അറിയാം. കിട്ടിയ അവസരം മുതലെടുത്ത് കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും െ്രെകസ്തവ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനും ആവശ്യപ്പെട്ട് ചിലര്‍ വന്നു. അവര്‍ ഭരണഘടനയെന്ന് കരുതി എന്തോ ചിന്താധാര വായിച്ചിട്ടുണ്ടാകും.

കന്യാസ്ത്രീകളുടെ വിഷയത്തില്‍ കേരളം രാജ്യത്തിന് വലിയ സന്ദേശം നല്‍കി എന്നും മുഖപ്രസംഗത്തിലുണ്ട്. രാജ്യത്തിന്റെ മതേതര വീണ്ടെടുപ്പ് സാധ്യമാണ് എന്ന സന്ദേശം കേരളം നല്‍കി. വര്‍ഗീയതയ്ക്ക് മേല്‍ സാഹോദര്യത്തിന്റെ വിജയമാണത്. വര്‍ഗീയ കൂട്ടുകെട്ടുകള്‍ക്ക് മേല്‍ മതേതരത്വം തെളിയിച്ച 10 ദിവസങ്ങളാണ് കടന്നുപോയതെന്നും മുഖപ്രസംഗം പറയുന്നു.

പള്ളികളില്‍ ഇടയലേഖനവും വായിച്ചു. അറസ്റ്റില്‍ പ്രതിഷേധം തുടരുമെന്നാണ് ഇടയലേഖനം. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാര്‍ഹമാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടന്നിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കൃത്യമായ ഇടപെടലുണ്ടായില്ല. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it