Latest News

പോലിസ് കസ്റ്റഡി മരണം; കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കുന്നംകുളത്ത് തുടക്കം

പോലിസ് കസ്റ്റഡി മരണം; കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കുന്നംകുളത്ത് തുടക്കം
X

തൃശൂര്‍: പോലിസിന്റെ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്കെതിരേ കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം കുന്നംകുളത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ സമരത്തിന് വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും. കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന്റേതടക്കം കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപകമായി പോലിസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ജനകീയ സംഗമം സംഘടിപ്പിക്കുന്നത്.

ജനകീയ പ്രതിഷേധ സദസ്സ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിണറായിക്ക് പറ്റില്ലെങ്കില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ കുന്നംകുളത്തെ സംഭവത്തില്‍ കൃത്യമായ നടപടിയെടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മര്‍ദ്ദനമുറകള്‍ നടത്തുന്ന പോലിസുകാരെ ഡ്‌സ്മിസ് ചെയ്യുമെന്നും, അധികാരത്തില്‍ വരുനന്നവരെ മിണ്ടാതിരിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തിരുവനന്തപുരം വെഞ്ഞാറമൂട് നടക്കുന്ന പ്രതിഷേധ സദസിലാണ് പങ്കെടുക്കുക.2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പോലിസ് സ്റ്റേഷനില്‍വെച്ച് ക്രെൂര മര്‍ദനത്തിന് ഇരയാക്കിയത്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലാണ് സുജിത്തിനെ പോലിസ് മര്‍ദ്ദിച്ചത്.

Next Story

RELATED STORIES

Share it