Latest News

ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തില്‍ അധ്യാപകരെ സംരക്ഷിച്ച് ഡിഡിഇ റിപോര്‍ട്ട്

കലോത്സവം നിര്‍ത്തിവയ്ക്കാന്‍ കാരണം വിദ്യാര്‍ഥി സംഘര്‍ഷം

ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തില്‍ അധ്യാപകരെ സംരക്ഷിച്ച് ഡിഡിഇ റിപോര്‍ട്ട്
X

കാസര്‍കോഡ്: കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം തടഞ്ഞ സംഭവത്തില്‍ അധ്യാപകരെ സംരക്ഷിച്ച് ഡിഡിഇയുടെ റിപോര്‍ട്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടായതാണ് കലോത്സവം നിര്‍ത്തിവെക്കാന്‍ കാരണമെന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ പ്രാഥമിക റിപോര്‍ട്ടില്‍ പറയുന്നു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അവതരിപ്പിച്ച മൈം തടഞ്ഞ സംഭവത്തില്‍ വിദ്യാഭ്യാസവകുപ്പ് ഉപഡയറക്ടര്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് പറയുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് വിഷയത്തില്‍ അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

പ്രതിഷേധമുണ്ടായത് മൈം നിര്‍ത്തിവച്ചതിനെത്തുടര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ടിലൂടെ ദേശീയ അധ്യാപക പരിഷത്ത് അംഗം പ്രദീപ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമമെന്നും ആരോപണമുണ്ട്. നിര്‍ത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകര്‍ തടസ്സപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും. മൈം ഷോ തടസ്സപ്പെടുത്തി കലോത്സവം നിര്‍ത്തി വെച്ച അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് സൂചന. സ്‌കൂളില്‍ വെള്ളിയാഴ്ചയാണ് ഫലസ്തീന്‍ ജനതയുടെ ദുരിതം വിഷയമാക്കിയുള്ള മൈം അധ്യാപകര്‍ തടഞ്ഞത്. മൈം ഷോ പൂര്‍ത്തിയാവുന്നതിന് മുന്‍പേ അധ്യാപകര്‍ സ്റ്റേജില്‍ കയറി കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു.

അതേസമയം, ഫലസ്തീന്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് എന്താണെന്ന് വിദ്യാഭാസമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളമെന്നും ഫലസ്തീനില്‍ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം എന്നും അദ്ദേഹം ചോദിച്ചു. കുമ്പള സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും എന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it