Latest News

തമിഴ്‌നാട്ടില്‍ കാര്‍ മറിഞ്ഞ് അപകടം: മലയാളി നര്‍ത്തകി മരിച്ചു;എട്ട് പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടില്‍ കാര്‍ മറിഞ്ഞ് അപകടം: മലയാളി നര്‍ത്തകി മരിച്ചു;എട്ട് പേര്‍ക്ക് പരിക്ക്
X

ചെന്നൈ: തമിഴ്‌നാട് കടലൂര്‍ ചിദംബരത്തെ അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നര്‍ത്തകി മരിച്ചു. എറണാകുളം സ്വദേശിനി ഗൗരി നന്ദ(20)യാണ് മരിച്ചത് എട്ടു പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂര്‍ സ്വദേശി വൈശാല്‍ (27), സുകില (20), അനാമിക (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ കടലൂര്‍ ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Next Story

RELATED STORIES

Share it