Latest News

കേടായിക്കിടക്കുന്ന നിരീക്ഷണ കാമറകള്‍ നന്നാക്കും, പഴകിയവ മാറ്റും; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

കേടായിക്കിടക്കുന്ന നിരീക്ഷണ കാമറകള്‍ നന്നാക്കും, പഴകിയവ മാറ്റും; അടിയന്തര നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം
X

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. കേടായിക്കിടക്കുന്നവ നന്നാക്കും. പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന പ്രവര്‍ത്തനക്ഷമമല്ലാത്ത കാമറകള്‍ മാറ്റി ഏറ്റവും ആധുനികമായവ വക്കും. അമിത വേഗം, ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പോലിസ് കാമറകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മുഖ്യമന്ത്രി ഇതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയത്. പ്രധാനാ റോഡുകള്‍ നിര്‍മിക്കുമ്പോള്‍ ആസൂത്രണ ഘട്ടത്തില്‍ത്തന്നെ കാമറ സ്ഥാപിക്കാനുള്ള പദ്ധതിയും ഉറപ്പാക്കണം.

നിശ്ചിത എണ്ണത്തിന് മുകളില്‍ ഉപഭോക്താക്കളെത്തുന്ന എല്ലാ സ്ഥാപനങ്ങളും സിസിടിവി കാമറകള്‍ സ്ഥാപിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളും ചുരുങ്ങിയത് ഒരു മാസം സംഭരണ ശേഷിയുള്ള സിസിടിവി സ്ഥാപിക്കണം. ഇതിനാവശ്യമായ രീതിയില്‍ പഞ്ചായത്ത്, മുനിസിപ്പല്‍, പോലിസ് ആക്ടുകളില്‍ ഭേദഗതി വരുത്തും. എംപി, എംഎല്‍എ പ്രാദേശിക വികസനഫണ്ടുകള്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഫണ്ട് എന്നിവ ഉപയോഗിച്ച് കാമറകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും. വീടുകളിലും പൊതുസ്ഥലങ്ങളിലും വെക്കുന്ന സിസി ടിവികളില്‍ നിന്നുള്ള ഫൂട്ടേജുകള്‍ ആവശ്യം വന്നാല്‍ പോലിസിന് നല്‍കാനുള്ള സന്നദ്ധത വളര്‍ത്താനായി ബോധവല്‍ക്കരണം നടത്തും. പോലിസ്, മോട്ടോര്‍ വാഹന വകുപ്പുകളിലെയും നാറ്റ്പാക്കിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്.

Next Story

RELATED STORIES

Share it