Latest News

പി പി മത്തായിയുടെ കസ്റ്റഡി മരണം: സ്വാതന്ത്ര്യദിനത്തില്‍ എസ്ഡിപിഐയുടെ ഉപവാസസമരം

പി പി മത്തായിയുടെ കസ്റ്റഡി മരണം: സ്വാതന്ത്ര്യദിനത്തില്‍ എസ്ഡിപിഐയുടെ ഉപവാസസമരം
X

ചിറ്റാര്‍: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത പി പി മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തില്‍ എസ്ഡിപിഐ ഉപവാസസമരം സംഘടിപ്പിച്ചു. ചിറ്റാര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഏകദിന ഉപവാസം. ചിറ്റാര്‍ ബസ്റ്റാന്റില്‍ രാവിലെ 10ന് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഷിദ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് 5ന് ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് മേഖലാ പ്രസിഡന്റ് സുബൈര്‍ ചിറ്റാറിന് നാരങ്ങാനീര് നല്‍കി ഉപവാസ സമരം അവസാനിപ്പിച്ചു.

വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി സഫിയ പന്തളം, ജില്ലാ കമ്മിറ്റി അംഗം ഹസീനചിറ്റാര്‍, എസ്ഡിപിഐ മേഖലാ സെക്രട്ടറി ദിലീപ് ചിറ്റാര്‍, കമ്മിറ്റി അംഗം ഫാസില്‍ എന്നിവര്‍ സംസാരിച്ചു. സക്കീര്‍, റഷീദ് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it