Latest News

ക്രഷര്‍ തട്ടിപ്പ് കേസ്: പി വി അന്‍വര്‍ എംഎല്‍എക്ക് അനുകൂല റിപോര്‍ട്ടുമായി പോലിസ്

ക്രഷര്‍ തട്ടിപ്പ് കേസ്: പി വി അന്‍വര്‍ എംഎല്‍എക്ക് അനുകൂല റിപോര്‍ട്ടുമായി പോലിസ്
X

നിലമ്പൂര്‍: പി.വി അന്‍വര്‍ എംഎല്‍എക്കെതിരായ ക്രഷര്‍ തട്ടിപ്പ് കേസില്‍ എംഎല്‍എക്ക് അനുകൂലമായ റിപോര്‍ട്ടുമായി വീണ്ടും പൊലിസ്. കേസിന് ക്രിമിനല്‍ സ്വഭാവമില്ലെന്നും സിവില്‍ ഗണത്തില്‍ പെടുന്നതാണെന്നുമുള്ള വാദം ആവര്‍ത്തിച്ച് പൊലിസ് വീണ്ടും കോടതിയില്‍ റിപോര്‍ട്ട് നല്‍കി. മലപ്പുറം ക്രൈംബ്രാഞ്ച് വിഭാഗമാണ് പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പൊലിസ് റിപോര്‍ട്ട് കോടതി തള്ളുകയും പുനരന്വേഷണം നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചത്.

മംഗലാപുരത്ത് ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി അന്‍വര്‍ എംഎല്‍എ അര കോടി രൂപ തട്ടിയെടുത്തെന്ന ആക്ഷേപവുമായി നടുത്തൊടി സലീം എന്നയാളാണ് കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പൊലിസിനോട് കേസ് അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും സിവില്‍ കേസാണെന്നു ചൂണ്ടിക്കാട്ടി പൊലിസ് റിപോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it