Latest News

സംസ്ഥാന സമ്മേളനത്തിന് ഫ്ളക്‌സ്‌ വച്ചു; സിപിഎം മൂന്നരലക്ഷം പിഴയടക്കണമെന്ന് നഗരസഭ

സംസ്ഥാന സമ്മേളനത്തിന് ഫ്ളക്‌സ്‌ വച്ചു; സിപിഎം മൂന്നരലക്ഷം പിഴയടക്കണമെന്ന് നഗരസഭ
X

കൊല്ലം: സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ കൊടികളും ഫ്ളക്‌സുകളും സ്ഥാപിച്ചതിന് സിപിഎം മൂന്നരലക്ഷം പിഴയടക്കണമെന്ന് നഗരസഭ. നഗരത്തില്‍ അനധികൃതമായി ഇരുപതു ഫ്ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനും 2,500 കൊടികള്‍ കെട്ടിയതിനുമാണ് ജില്ലാ സെക്രട്ടറി പിഴ അടക്കേണ്ടത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്ളക്‌സ്‌ സ്ഥാപിക്കാന്‍ സിപിഎം അപേക്ഷ നല്‍കിയിരുന്നെങ്കിലും നഗരസഭ തീരുമാനമെടുത്തിരുന്നില്ല. പൊതുജനങ്ങള്‍ക്ക് ശല്യമാവാത്ത രീതിയിലാണ് ഫ്ളക്‌സുകളും കൊടിയും സ്ഥാപിച്ചതെന്ന് സിപിഎം അവകാശപ്പെടുന്നു. പിഴ അടക്കണോ അതോ കോടതിയില്‍ പോവണോ എന്നകാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും.

Next Story

RELATED STORIES

Share it