Latest News

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍
X

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടക്കും. ഓണ്‍ലൈനായി ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. അടുത്ത വര്‍ഷം ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുക.

ഒമ്പതു വര്‍ഷം മുമ്പാണ് അവസാനമായി കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. പാര്‍ട്ടി സമ്മേളനങ്ങള്‍ ഒക്ടോബറില്‍ തുടങ്ങും.

22ാം കോണ്‍ഗ്രസ് ഹൈദരാബാദില്‍ 2018ലാണ് നടന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് വൈകിയത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം സ്ഥലമെന്ന് അറിയപ്പെടുന്ന കണ്ണൂരില്‍ തന്നെ കോണ്‍ഗ്രസ് ചേരുന്നത് കേരളത്തിലെ പാര്‍ട്ടിയെ സംബന്ധിടത്തോളം നിര്‍ണായകമാണ്.

2012ല്‍ 20ാം സമ്മേളനം കോഴിക്കോട് വച്ച് ചേര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it