Latest News

ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കെന്ന് സിപിഎം നേതാവ്

ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കെന്ന് സിപിഎം നേതാവ്
X

തിരുവനന്തപുരം: ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാര്‍. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേയും അജയകുമാര്‍ വിമര്‍ശനമുന്നയിച്ചു. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നുവെന്നും എസ് അജയകുമാര്‍ പറഞ്ഞു. ദീര്‍ഘകാലമായി സിപിഎം-സിപിഐ പോര് തുടരുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ് അജയകുമാര്‍.

തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാല്‍ ക്രെഡിറ്റ് മുഴുവന്‍ സിപിഐക്കുമാണ് എന്നാണ് സിപിഐ സമീപനം. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാന്‍ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഐയെന്ന് എസ് അജയകുമാര്‍ കുറ്റപ്പെടുത്തി.

അതേസമയം, എസ് അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസിന്റെ മറുപടി. ബിനോയ് വിശ്വം രാജ്യത്ത് അറിയപ്പെടുന്ന നേതാവാണ്. 100 വര്‍ഷം പാരമ്പര്യമുള്ളത് സിപിഐക്കാണ്. പ്രാദേശിക പ്രശ്‌നത്തിന് സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് തന്നെ നിലവാരമില്ലായ്മയാണെന്നും സുമലത മോഹന്‍ദാസ് പറഞ്ഞു.

Next Story

RELATED STORIES

Share it