Latest News

മകന്റെ മര്‍ദ്ദനം; ചികില്‍സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു

രാജാക്കാട് സ്വദേശി ആണ്ടവരാണ് മരിച്ചത്

മകന്റെ മര്‍ദ്ദനം; ചികില്‍സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു
X

ഇടുക്കി: മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് മരിച്ചു. രാജാക്കാട് സ്വദേശി ആണ്ടവരാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ മണികണ്ഠന്‍ റിമാന്‍ഡിലാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മണികണ്ഠന്‍ ആണ്ടവരെ മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ആണ്ടവര്‍ മധുര മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

ടേബിള്‍ ഫാനും ഫ്ളാസ്‌ക്കുമടക്കമുള്ള സാധനങ്ങളെടുത്ത് ആണ്ടവരുടെ തലയ്ക്കും മുഖത്തുമാണ് മര്‍ദ്ദിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് മര്‍ദ്ദനം. മരണം സംഭവിച്ചതിന്റെ പശ്ചാത്തലത്തില്‍ മകനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

Next Story

RELATED STORIES

Share it