Latest News

സിപിഎം ഫണ്ട് തട്ടിപ്പ് ആരോപണം; നടന്നത് ഗുരുതര ക്രമക്കേടെന്ന് വി ഡി സതീശന്‍

സിപിഎം ഫണ്ട് തട്ടിപ്പ് ആരോപണം; നടന്നത് ഗുരുതര ക്രമക്കേടെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: സിപിഎം ഫണ്ട് തട്ടിയെടുത്തത് ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോടിക്കണക്കിന് പണമാണ് സിപിഎമ്മിലെ ആളുകള്‍ കവര്‍ന്നെടുത്തത്. ഒരു രക്തസാക്ഷിയുടെ ഫണ്ടില്‍ ക്രമക്കേട് നടന്നതില്‍ എന്തിനാണ് പാര്‍ട്ടി മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രളയ ഫണ്ടിലും തിരിമറി നടന്നെന്ന ആരോപണം ഉയര്‍ന്നു. കരുവന്നൂരില്‍ പാര്‍ട്ടി തന്നെ പ്രതിയായി, എന്നിട്ടെന്തു സംഭവിച്ചുവെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടി തന്നെ പോലിസും പാര്‍ട്ടി തന്നെ കോടതിയുമാകുന്ന നടപടി ശരിയാകില്ല. സമയത്ത് കുറ്റപത്രം കൊടുത്തില്ലെങ്കില്‍ എല്ലാവരും പുറത്തുവരും, അത് പാര്‍ട്ടിക്ക് അറിയാമെന്നും വി ിഡ സതീശന്‍ പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ പാര്‍ട്ടിയില്‍ നിന്നുവരെ പുറത്താക്കാത്തവരാണ് അവര്‍ . സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനു വേണിയുള്ള സൗകര്യമാണ് അവര്‍ക്ക് പാര്‍ട്ടി ഒരുക്കി ക്കൊടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സോണിയാ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്ന് പറയുന്ന വിവരക്കേടുള്ള മന്ത്രിമാരാണ് അവര്‍ക്കിടയില്‍ എന്നും വി ഡി സതീശന്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it