Latest News

സിഎഎ വിരുദ്ധ സംയുക്ത സമരത്തിനെതിരേ സിപിഎം; സംഘാടകര്‍ പോലിസില്‍ പരാതിപ്പെട്ടു

സിപിഐ, കോണ്‍ഗ്രസ്സ്, വെല്‍ഫെയര്‍, പിഡിപി, എസ്ഡിപിഐ തുടങ്ങി വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്നാണ് ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിച്ചത്.

സിഎഎ വിരുദ്ധ സംയുക്ത സമരത്തിനെതിരേ സിപിഎം; സംഘാടകര്‍ പോലിസില്‍ പരാതിപ്പെട്ടു
X

വാടാനപ്പള്ളി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിവിധ പാര്‍ട്ടികള്‍ ഒന്നിച്ച് നടത്തുന്ന പ്രതിഷേധത്തെ സിപിഎം തടസ്സപ്പെടുത്തുന്നുവെന്ന് പരാതി. ബുധനാഴ്ചയും വ്യാഴാഴ്ചയും തൃശൂര്‍ വാടാനപ്പള്ളി സെന്ററിലാണ് ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാപ്പകല്‍ പ്രതിഷേധ പരിപാടി നിശ്ചയിച്ചിട്ടുള്ളത്. സിപിഐ, കോണ്‍ഗ്രസ്സ്, വെല്‍ഫെയര്‍, പിഡിപി, എസ്ഡിപിഐ തുടങ്ങി വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്നാണ് ഭരണഘടനാ സംരക്ഷണ സമിതി രൂപീകരിച്ചത്.

ഇന്ന് പ്രതിഷേധം നടത്താന്‍ തീരുമാനിച്ച സ്ഥലത്ത് ഇന്നലെത്തന്നെ സിപിഎം കൊടിയും തോരണങ്ങളും തൂക്കി പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പരിപാടിയ്ക്ക് തടസ്സമില്ലാത്ത തരത്തില്‍ കൊടി മാറ്റി സ്ഥാപിക്കണണെന്ന് ആവശ്യപ്പെട്ടെങ്കിലും സിപിഎം തയ്യാറായില്ല. ഒടുവില്‍ പ്രതിഷേധക്കാര്‍ പോലിസില്‍ പരാതിപ്പെട്ടു. എല്ലാ വിഭാഗങ്ങളും ഒന്നിച്ചു നടത്തുന്ന പരിപാടിയെയാണ് സിപിഎം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് പ്രതിഷേധ പരിപാടിയുടെ നേതാക്കള്‍ ആരോപിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് ജസ്റ്റിസ് കെമാല്‍ പാഷയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.




Next Story

RELATED STORIES

Share it