ഇന്ത്യൻ നിർമിത കൊവിഡ് വാക്സിനുകൾക്ക് വാണിജ്യാനുമതി; കടകളിൽ ഇവ ഉടൻ ലഭ്യമായേക്കില്ല
ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് ഇവ ലഭിക്കുക. പ്രായപൂർത്തിയായവർക്ക് മാത്രമേ പൊതുവിപണിയിൽ നിന്ന് വാക്‌സിൻ വാങ്ങാൻ സാധിക്കൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച കൊവിഡ് വാക്സിനുകൾക്ക് കേന്ദ്ര സർക്കാർ വാണിജ്യാനുമതി നൽകി. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് ഉപാധികളോടെ വാണിജ്യാനുമതി നൽകിയത്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകാരം ലഭിച്ചതോടെ ഈ വാക്സിനുകൾ അധികം വെെകാതെ തന്നെ മാർക്കറ്റിൽ ലഭ്യമാവുമെന്നാണ് സൂചന.
അതേസമയം, വാണിജ്യാനുമതി നൽകി എന്നത് കൊണ്ട് കടകളിൽ ഇവ ഉടൻ തന്നെ ലഭ്യമാകുമെന്ന് അർഥമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ആശുപത്രികളിലും ക്ലിനിക്കുകളിലുമാണ് ഇവ ലഭിക്കുക. പ്രായപൂർത്തിയായവർക്ക് മാത്രമേ പൊതുവിപണിയിൽ നിന്ന് വാക്‌സിൻ വാങ്ങാൻ സാധിക്കൂ എന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
നിലവിൽ ഈ രണ്ട് വാക്സിനുകൾക്കും അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമാണ് നൽകിയിട്ടുള്ളത്. വാക്‌സിനുകളുടെ വിതരണത്തിന് കൊ-വിൻ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണമെന്നത് അടക്കമുള്ള ഉപാധികൾ പാലിക്കുകയും വേണം. ആറുമാസം കൂടുമ്പോൾ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കണമെന്നും മൻസൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.
നിലവിൽ 15 ദിവസം കൂടുമ്പോൾ വാക്‌സിൻ നിർമ്മാതാക്കൾ സുരക്ഷാ വിവരങ്ങൾ കൈമാറണം. കൊവിഡ് വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇരുവാക്‌സിനുകൾക്കും വാണിജ്യാനുമതി നൽകിയത്. അതേസമയം, വാണിജ്യാനുമതി ലഭിച്ചതോടെ രണ്ട് വാക്സിനുകളും നേരത്തെ നിശ്ചയിച്ച എംആർപിയിൽ ചില പ്രെെവറ്റ് ക്ലിനിക്കുകളിൽ ലഭിക്കുമെന്ന് റിപോർട്ടുകളുണ്ട്.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT