വയനാട് ജില്ലയില്‍ 80 പേര്‍ക്ക് കൂടി കൊവിഡ്
ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135659 ആയി. 134203 പേര്‍ രോഗമുക്തരായി. നിലവില്‍ 671 പേരാണ് ചികില്‍സയിലുള്ളത്

മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് 80 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെസക്കീന അറിയിച്ചു. 99 പേര്‍ രോഗമുക്തി നേടി. 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.60 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135659 ആയി. 134203 പേര്‍ രോഗമുക്തരായി. നിലവില്‍ 671 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 629 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 650 പേര്‍ ഉള്‍പ്പെടെ ആകെ 6972 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് 654 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവര്‍- പുല്‍പ്പള്ളി 19 , മുള്ളന്‍കൊല്ലി, ബത്തേരി 6 വീതം, കല്‍പ്പറ്റ 5, മാനന്തവാടി , അമ്പലവയല്‍, പൂതാടി 4 വീതം, പനമരം, കണിയാമ്പറ്റ, തിരുനെല്ലി 3 വീതം, എടവക, മുട്ടില്‍, മീനങ്ങാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ 2 വീതം, നെന്മേനി, നൂല്‍പ്പുഴ, വെള്ളമുണ്ട ഓരോര്‍ത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ദുബെയില്‍ നിന്ന് വന്ന എടവക, പനമരം, കല്‍പറ്റ, മുട്ടില്‍ സ്വദേശികള്‍ക്കും ഓസ്‌ട്രേലിയയില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശിക്കും കര്‍ണാടകയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശിക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
RELATED STORIES
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMT