Latest News

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 67,597 പേര്‍ക്ക് കൊവിഡ്; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02ശതമാനമായി കുറഞ്ഞു

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 67,597 പേര്‍ക്ക് കൊവിഡ്; പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.02ശതമാനമായി കുറഞ്ഞു
X

ന്യൂഡല്‍ഹി; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 67,597 ആയതായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2020 ജനുവരിയില്‍ രോഗം സ്ഥിരീകരിച്ചശേഷം ആകെ രോഗബാധിതരുടെ എണ്ണം 4,23,39,611 ആയി.

പുതിയ രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസത്തേക്കാള്‍ 19.4ശതമാനം കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച 83,876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

24 മണിക്കൂറിനുള്ളില്‍ 1,188 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 5,04,062. കേരളത്തില്‍ മുന്‍ മരണങ്ങള്‍ കൂടി കൂട്ടി ആകെ മരണം 733ആയി.

രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് 5.02 ശതമാനമായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത് 7.25 ശതമാനമായിരുന്നു.

സജീവ രോഗികളുടെ എണ്ണം 9,94,891. രോഗമുക്തരായവര്‍ ആകെ 4,08,40,658.

ഇതുവരെ 1,70,21,72,615 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. 24 മണിക്കൂറിനുള്ളില്‍ 55,78,297 പേര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്തു.

സുപ്രിംകോടതി രണ്ട് ദിവസത്തിനുളളില്‍ നേരിട്ടുള്ള ഹിയറിങ് ആരംഭിക്കും.

Next Story

RELATED STORIES

Share it