Latest News

ഖത്തറില്‍ 24 മണിക്കൂറിനുള്ളില്‍ 210 പേര്‍ക്ക് കൊവിഡ്

ഖത്തറില്‍ 24 മണിക്കൂറിനുള്ളില്‍ 210 പേര്‍ക്ക് കൊവിഡ്
X

ദോഹ: ഖത്തറില്‍ 24 മണിക്കൂറിനിടെ 210 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. പുതുതായി 195 പേരാണ് രോഗമുക്തി നേടിയത്. 126 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 84 പേര്‍ യാത്രക്കാരാണ്. 2,265 പേരാണ് നിലവില്‍ രോഗബാധിതരായി ഉള്ളത്.

ഖത്തറില്‍ ഇന്നു കൊവിഡ് മരണമില്ല. ആകെ മരണം 601 ആണ്. രാജ്യത്ത് ഇതുവരെ 225,033 പേര്‍ രോഗമുക്തി നേടി. ഇന്ന് 7 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 86 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 13,017 ഡോസ് വാക്‌സിന്‍ കൂടി നല്‍കിയതോടെ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 39,64,535 ആയി.

Next Story

RELATED STORIES

Share it