Latest News

കൊവിഡ്; അനാഥരായ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രിം കോടതി

കൊവിഡ് മൂലം 26,000 ത്തിലധികം കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായി എന്നാണ് കണക്ക്

കൊവിഡ്; അനാഥരായ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതിനെതുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് സ്വകാര്യ സ്‌കൂളുകളിലും സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ആവശ്യമെങ്കില്‍ കുട്ടികളുടെ പകുതി ഫീസ് സര്‍ക്കാരുകള്‍ നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അനാഥരായ എല്ലാ കുട്ടികള്‍ക്കും സംരക്ഷണം കിട്ടണമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അദ്ധ്യക്ഷനായ കോടതി നിര്‍ദ്ദേശിച്ചു. നിലവില്‍ പഠിക്കുന്ന സ്‌കൂളുകളില്‍ തന്നെ തുടര്‍ന്നും പഠിക്കാന്‍ കുട്ടികള്‍ക്ക് അവസരം ഉണ്ടാകണമെന്നും കോടതി വ്യക്തമാക്കി.


അനാഥരായ കുട്ടികളുടെയും രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായ കുട്ടികളുടെയും വിവരങ്ങള്‍ ബാല്‍ സ്വരാജ് പോര്‍ട്ടലില്‍ സംസ്ഥാനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.കൊവിഡ് മഹാമാരിയില്‍ ഒരു ലക്ഷത്തോളം കുട്ടികള്‍ രാജ്യത്ത് അനാഥാരായെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ റിപോര്‍ട്ട്. 274 കുട്ടികള്‍ ഉപേക്ഷിക്കപ്പെട്ടു. ഈ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.


കൊവിഡ് മൂലം 26,000 ത്തിലധികം കുട്ടികള്‍ക്ക് രക്ഷിതാക്കളില്‍ ഒരാളെ നഷ്ടമായി എന്നാണ് കണക്ക്. ഈ കുട്ടികളുടെ പഠനത്തിനും ആവശ്യമെങ്കില്‍ സഹായം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it