കൊവിഡ്: കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരം; മരിച്ച എക്‌സൈസ് ഡ്രൈവറുടെ സമ്പര്‍ക്കപ്പട്ടിക വിപുലമെന്ന് മന്ത്രി
മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തും. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

കണ്ണൂര്‍: കൊവിഡ് അനിയന്ത്രിതമാംവിധം പടരുന്ന കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് മന്ത്രി ഇ പി ജയരാജന്‍. കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമാണെന്നും മന്ത്രി പറഞ്ഞു. മരണകാരണത്തെ കുറിച്ച് പ്രത്യക അന്വേഷണം നടത്തും. കണ്ണൂരില്‍ ഇതുവരെ സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.
രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ പരിശോധന മാത്രമാണ് മാര്‍ഗം. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പല്ല വേണ്ടതെന്നും ജനങ്ങളെ രക്ഷിക്കാനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു. മട്ടന്നൂരിലെ എക്‌സൈസ് ഡ്രൈവറായ കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി സുനില്‍ കുമാര്‍ (28)ഇന്നലെയാണ്
കൊവിഡ് ബാധിച്ച് മരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. ഇന്നലെ രാവിലെ 7.30 ഓടെയാണ് മരണം സംഭവിച്ചത്. 28 കാരനായ സുനിലിന് മറ്റ് രോഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. പനികൂടി ന്യുമോണിയ ആയതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്.
RELATED STORIES
കരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രവര്ത്തനം നിര്ത്തി; കടുത്ത സാമ്പത്തിക...
6 Jun 2023 8:54 AM GMTഅവസാന മല്സരത്തില് ബാഴ്സയ്ക്ക് തോല്വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല് ഹിലാല് ഉടമകള് പാരിസില്
4 Jun 2023 6:06 PM GMT