Latest News

നിയമസഭാ ജീവനക്കാരന് കൊവിഡ്: പശ്ചിമ ബംഗാള്‍ നിയമസഭ ഒരാഴ്ച അടച്ചിടും

നിയമസഭാ ജീവനക്കാരന് കൊവിഡ്: പശ്ചിമ ബംഗാള്‍ നിയമസഭ ഒരാഴ്ച അടച്ചിടും
X

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ നിയമസഭ ഒരാഴ്ച അടച്ചിടാന്‍ തീരുമാനിച്ചു. ഒരു ജീവനക്കാരന് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് നടപടി. ജൂലൈ 24 വരെയാണ് അടച്ചിടുന്നത്. എങ്കിലും നിയമസഭാ പ്രവൃത്തികള്‍ ജൂലൈ 27 നാണ് പുന:രാരംഭിക്കുക.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 1,589 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം 20 പേര്‍ മരിച്ചു.

സംസ്ഥാനത്ത് 34,427 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ 12,747 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നു. 20,680 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 1000 പേര്‍ക്ക് ജീവഹാനിയുണ്ടായി.

Next Story

RELATED STORIES

Share it