Latest News

വയനാട് ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്; 34 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ 76 പേര്‍ക്ക് കൂടി കൊവിഡ്;   34 പേര്‍ക്ക് രോഗമുക്തി
X

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18857 ആയി. 16132 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 111 മരണം ആയി. നിലവില്‍ 2614 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2130 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

മാനന്തവാടി സ്വദേശികള്‍ 22, ബത്തേരി 18, മേപ്പാടി 12, കല്‍പ്പറ്റ 5, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ 3 പേര്‍ വീതം, തിരുനെല്ലി, പനമരം, തവിഞ്ഞാല്‍ 2 പേര്‍ വീതം, പൂതാടി, കോട്ടത്തറ, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗളൂരില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

34 പേര്‍ക്ക് രോഗമുക്തി

നെന്മേനി സ്വദേശികള്‍ 6, കണിയാമ്പറ്റ 5, ബത്തേരി 4, പനമരം, മേപ്പാടി 3 പേര്‍ വീതം, മീനങ്ങാടി 2, പൊഴുതന, തരിയോട്, അമ്പലവയല്‍, പടിഞ്ഞാറത്തറ, മൂപ്പൈനാട് ഓരോരുത്തരും രണ്ട് തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലുള്ള 4 പേരുമാണ് രോഗമുക്തി നേടിയത്.

524 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (പുതുതായി നിരീക്ഷണത്തിലായത് 524 പേരാണ്. 463 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8992 പേര്‍. ഇന്ന് വന്ന 22 പേര്‍ ഉള്‍പ്പെടെ 342 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 347 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 224726 സാമ്പിളുകളില്‍ 222799 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 203942 നെഗറ്റീവും 18857 പോസിറ്റീവുമാണ്.

Covid tests positive 76 more in Wayanad district

Next Story

RELATED STORIES

Share it