Latest News

കൊവിഡ് ; ഒമാനില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി

കൊവിഡ് ; ഒമാനില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി
X

മസ്‌കത്ത്: ഒമാനിലെ ലോക്ഡൗണ്‍ സമയക്രമത്തില്‍ ഇളവ്. സുപ്രീം കമ്മിറ്റിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതുക്കിയ സമയക്രമം അനുസരിച്ച് ഒമാനില്‍ സഞ്ചാരവിലക്ക് രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ആയിരിക്കും. യാത്രകളും പൊതുസ്ഥലങ്ങളില്‍ ഒത്തു ചേരുന്നതും നിരോധിച്ചിട്ടുണ്ട്.


നേരത്തെ വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെ ആയിരുന്നു ലോക്ഡൗണ്‍. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനാല്‍ കൊവിഡിനെ ഒരു പരിധിവരെ പിടിച്ചുകെട്ടാന്‍ സാധിച്ചതായി സുപ്രീം കമ്മിറ്റി വിലയിരുത്തി.


കുട്ടികളുടെ വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സ്‌കൂളുകള്‍ തുറക്കുന്നതിനും ഒമാന്‍ ആലോചിക്കുന്നുണ്ട്. 12 നും 18 നും ഇടയില്‍ പ്രായമുള്ള 3.2 ലക്ഷം വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് സ്‌കൂളുകള്‍ തുറക്കുക.


ഒമാനില്‍ ഇന്നലെ 12 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 322 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,95,857 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,814 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ മാത്രം 58 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 618 പേര്‍ നിലവില്‍ ചികിത്സയിലാണ്.





Next Story

RELATED STORIES

Share it