Latest News

കൊവിഡ്: സംസ്ഥാനത്ത് പരിശോധനകളുടെ തോത് വര്‍ധിപ്പിച്ചു

കൊവിഡ്: സംസ്ഥാനത്ത് പരിശോധനകളുടെ തോത് വര്‍ധിപ്പിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് പരിശോധനയുടെ തോത് ഗണ്യമായി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാംപളുകള്‍ പരിശോധിച്ചു. ഇതുവരെ 6,534 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികില്‍യിലുള്ളത് 2,795 പേരാണ്. 1,85,960 പേരാണ് നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളില്‍. ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 2,20,677 സാപിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. 4854 സാംപിളുകളുടെ ഫലം വരാനുണ്ട്.

ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 66,934 സാംപിളുകള്‍ ശേഖരിച്ചതില്‍ 63,199 നെഗറ്റീവായിട്ടുണ്ട്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 3,07,219 പേര്‍ക്കാണ് റുട്ടീന്‍, സെന്റിനല്‍, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ് എന്നീ ടെസ്റ്റുകള്‍ നടത്തിയത്. സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 181 ആണ്.

Next Story

RELATED STORIES

Share it