Latest News

കൊവിഡ് രോഗബാധ 16 ലക്ഷം കടന്നു; മരണനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

കൊവിഡ് രോഗബാധ 16 ലക്ഷം കടന്നു; മരണനിരക്കില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം 16 ലക്ഷം കടന്നതായി ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 55,079 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

മരണ നിരക്കില്‍ ഇന്ത്യ ഇറ്റലിയെ കടത്തിവെട്ടിയതായി ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇന്ത്യയില്‍ ഇതുവരെ 35,747 പേരാണ് മരിച്ചിട്ടുള്ളത്. നിലവില്‍ മരണനിരക്കില്‍ 5ാം സ്ഥാനത്താണ് ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 779 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ഇതുവരെ രാജ്യത്ത് 16,38,871 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 5,45,318 പേര്‍ നിലവില്‍ രോഗബാധയുള്ളവരാണ്. 10,57,806 പേരുടെ രോഗം ഭേദമായി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുളളത് മഹാരാഷ്ട്രയിലാണ്. 24 മണിക്കൂറിനുള്ളില്‍ 10,320 പേര്‍ക്ക് രോഗബാധയുണ്ടായി, 265 പേര്‍ മരിച്ചു. ഇതുവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 4,22,118 ആണ്. സജീവരോഗികളുടെ എണ്ണം 2,56,158ഉം മരിച്ചവരുടെ എണ്ണം 14,994ഉമാണ്. നിലവില്‍ സംസ്ഥാനത്ത് 1,50,662 രോഗികളാണ് ഉള്ളത്.

മഹാരാഷ്ട്രയില്‍ തന്നെ മുംബൈയാണ് രോഗബാധ ഏറ്റവും തീവ്രമായ പ്രദേശം. ഇന്ന് മാത്രം മുംബൈയില്‍ 1,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ മരിച്ചു. ഇതുവരെ 1,14,287 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 87,074 പേര്‍ രോഗമുക്തരായി.

തമിഴ്‌നാടാണ് അടുത്ത സ്ഥാനത്ത്, 5,881 പേര്‍. ഇന്ന് മാത്രം 97 പേര്‍ മരിച്ചു. ആകെ രോഗികളുടെ എണ്ണം 2,45,859. 3,935 പേര്‍ മരിച്ചു. സജീവ രോഗികളുടെ എണ്ണം 1,83,956.

ഡല്‍ഹിയാണ് മൂന്നാം സ്ഥാനത്ത്, 1,195 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1,206 പേര്‍ രോഗമുക്തരായി. 27 പേര്‍ മരിച്ചു. ആകെ രോഗികളുടെ എണ്ണം 1,35,598. രോഗമുക്തതരുടെ എണ്ണം 1,20,930. മരണം 3,963.

Next Story

RELATED STORIES

Share it