Latest News

കോഴിക്കോട് ജില്ലയില്‍ 1521 പേര്‍ക്ക് കൊവിഡ്

രോഗമുക്തി 2316 , ടി.പി.ആര്‍ 13.66%

കോഴിക്കോട് ജില്ലയില്‍ 1521 പേര്‍ക്ക് കൊവിഡ്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1521 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഒരാള്‍ക്ക് പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1505 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11436 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2316 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. 13.66 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 22237 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

Next Story

RELATED STORIES

Share it