Latest News

രാജ്യത്ത് 13,052 പേര്‍ക്ക് കൊവിഡ്; വാക്‌സിന്‍ സ്വീകരിച്ചത് 35 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍

രാജ്യത്ത് 13,052 പേര്‍ക്ക് കൊവിഡ്; വാക്‌സിന്‍ സ്വീകരിച്ചത് 35 ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍
X

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 13,052 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഞായറാഴ്ച രാവിലെ 8 മണിയ്ക്ക് പുറത്തുവിട്ട കണക്കനുസരിച്ച് സജീവ രോഗികളുടെ എണ്ണം 1,68,784 ആയിട്ടുണ്ട്.

കൊവിഡ് മൂലം ഇതുവരെ രാജ്യത്ത് 1,54,274 പേര്‍ മരിച്ചു. ശനിയാഴ്ച മാത്രം 127 പേര്‍ മരിച്ചു.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ഇന്ത്യ ഗണ്യമായ പുരോഗതി നേടിയതായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി ദാവോസിലെ ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയില്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ 700-800 പേര്‍ക്ക് കൊവിഡ് ബാധിക്കുമെന്നാണ് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ പ്രവചനം തെറ്റാണെന്ന് തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യ കൊവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വന്തമായി നിര്‍മിച്ചിട്ടുണ്ടെന്നും കൂടുതല്‍ വാക്‌സിനുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 16ന് ഇന്ത്യ രാജ്യവ്യാപകമായ വാസ്‌കിനേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതുവരെ 35 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

ആകെ 35,00,027 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 4,63,793 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ യുപിയാണ് ഏറ്റവും മുന്നില്‍, തൊട്ടടുത്ത സ്ഥാനത്ത് രാജസ്ഥാനാണ് 3,24,973, പേര്‍, മൂന്നാം സ്ഥാനത്ത് കര്‍ണാടകയാണ് 3,07,891.

രാജ്യത്ത് രണ്ട് തരം വാക്‌സിനുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്, കൊവിഷീല്‍ഡിനും കൊവാക്‌സിനും.

Next Story

RELATED STORIES

Share it