Latest News

എറണാകുളം ജില്ലയില്‍ 678 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ 678 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 678 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 670 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6501 ആണ്.

ഇന്ന് 1076 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 934 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 24843 ആണ്.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 0

• സമ്പര്‍ക്കം വഴി രോഗം

സ്ഥിരീകരിച്ചവര്‍ 670

• ഉറവിടമറിയാത്തവര്‍ 8

• ആരോഗ്യ പ്രവര്‍ത്തകര്‍ 0

• ഇന്ന് 702 പേര്‍ രോഗ മുക്തി നേടി.

• ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 8700 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.79 (TPR) ആണ്.

ഇന്ന് നടന്ന കൊവിഡ് വാക്‌സിനേഷനില്‍ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 1478 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 328 ആദ്യ ഡോസും, 1150 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 1428 ഡോസും, 25 ഡോസ് കോവാക്‌സിനും, 25 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ജില്ലയില്‍ ഇതുവരെ 5181158 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3003437 ആദ്യ ഡോസ് വാക്‌സിനും, 2177721 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 4638519 ഡോസ് കോവിഷീല്‍ഡും, 526713 ഡോസ് കോവാക്‌സിനും, 15926 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്. ഇന്ന് 217 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 149 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 929 പേര്‍ക്ക് കൗണ്‍സിലിംഗ് സേവനം നല്‍കി.

Next Story

RELATED STORIES

Share it