Latest News

കൊവിഡ് രോഗവ്യാപനം വര്‍ധിച്ചു; ബ്രിട്ടീഷ് പ്രധാന മന്ത്രി ഇന്ത്യയുടെ റിപബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കില്ല

കൊവിഡ് രോഗവ്യാപനം വര്‍ധിച്ചു; ബ്രിട്ടീഷ് പ്രധാന മന്ത്രി ഇന്ത്യയുടെ റിപബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കില്ല
X

ലണ്ടന്‍: ബ്രിട്ടനില്‍ ജനിതകവകദേഭം വന്ന കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ റിപബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഇന്ത്യയിലെത്താന്‍ കഴിയാത്തതിലുള്ള നിരാശ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഫോണില്‍ അറിയിച്ചു.

ബ്രിട്ടനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് അടുത്ത ദിവസമാണ് ബോറിസ് ജോണ്‍സന്‍ മോദിയുമായി ഫോണില്‍ സംസാരിച്ചത്. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതോടെ ആശുപത്രി സംവിധാനങ്ങളില്‍ സമ്മര്‍ദ്ദം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം പകുതിയോടെ ജി 7 ഉച്ചകോടിയ്ക്ക് മുന്‍പ് താന്‍ ഇന്ത്യയിലെത്തുമെന്ന് ബോറിസ് ജോണ്‍സണ്‍ സൂചിപ്പിച്ചു. ഇത്തവണത്തെ ജി 7 ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ബ്രിട്ടനാണ്.

കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ താന്‍ രാജ്യത്തുണ്ടാവേണ്ടത് പ്രധാനമാണെന്ന് പ്രധാനന്ത്രിയുടെ മുഖ്യവക്താവ് പറഞ്ഞു.

ബ്രിട്ടനില്‍ തിങ്കളാഴ്ച രാത്രിയാണ് ദേശീയ തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

2021 പകുതിയോടെ ബ്രട്ടീഷ് പ്രധാനമന്ത്രിക്ക് ഇന്ത്യയിലെത്താന്‍ കഴിയുമെന്ന് നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it