Latest News

കൊവിഡില്‍ രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പ്; പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി

ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങളനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. വനിതാ ശിശു വികസന സെക്രട്ടറി ചെയര്‍പേഴ്‌സനായും ഡയറക്ടര്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്

കൊവിഡില്‍ രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പ്; പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി
X

തിരുവനന്തപുരം: കൊവിഡില്‍ രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പില്‍ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടിക്രമങ്ങള്‍ അനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. വനിതാ ശിശു വികസന സെക്രട്ടറി ചെയര്‍പേഴ്‌സനായും ഡയറക്ടര്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പേരുകള്‍ ജില്ലാ ശിശു സംരക്ഷണ സമിതിയില്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ എന്തെങ്കിലും സംശയമുണ്ടായാല്‍ അന്തിമതീരുമാനം സമിതിയുടേതാകും.

ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങളനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കാം. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കുന്നതാണ്. ചില പരാതികള്‍ ഉയര്‍ന്നു വന്ന പശ്ചാത്തലത്തിലാണ് ഈ അറിയിപ്പെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it