Latest News

കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് ഒമ്പതു പേര്‍

കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനുള്ളില്‍ മരിച്ചത് ഒമ്പതു പേര്‍
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 7,400 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 269 പുതിയ കേസുകളും ഒമ്പതു മരണങ്ങളും റിപോര്‍ട്ട് ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. ഇതുവരെ 2,109 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച രേഖപ്പെടുത്തിയ ഒമ്പത് മരണങ്ങളില്‍ മൂന്നെണ്ണവും സംസ്ഥാനത്താണ്. ഹൃദയ സംബന്ധമായ അസുഖമുള്ള 83 വയസ്സുള്ളയാളും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ 67 വയസ്സുള്ള ഒരു രോഗിയും, പ്രമേഹവും രക്താതിമര്‍ദ്ദവും ബാധിച്ച 61 വയസ്സുള്ള ഒരു വ്യക്തിയുമാണ് മരിച്ചത്.

കര്‍ണാടകയില്‍ 132 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 527 ആയി. തമിഴ്നാട്ടില്‍ 12 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ ഇവിടെ രോഗികളുടെ എണ്ണം 232 ആയി. ഒരു മരണം റിപോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശില്‍ 15 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു, ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 102 ആയി. തെലങ്കാനയില്‍ മൂന്ന് പുതിയ കേസുകള്‍ കൂടി വന്നതോടെ സംസ്ഥാനത്ത് ആകെ എട്ട് രോഗികളായി

ഗുജറാത്തില്‍ 79 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,437 ആയി ഉയര്‍ന്നു.രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന കേസാണിത്. രണ്ട് മരണങ്ങളും സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു.613 സജീവ കേസുകളുള്ള മഹാരാഷ്ട്രയില്‍ ശനിയാഴ്ച നാല് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുറമിക് എന്‍സെഫലോപ്പതിയും ഹൃദയസ്തംഭനവുമുള്ള 85 വയസ്സുള്ള ഒരാള്‍, രക്തസമ്മര്‍ദ്ദവും പ്രമേഹവുമുള്ള 79 വയസ്സുള്ളയാള്‍, ബാക്ടീരിയല്‍ ന്യുമോണിയ ബാധിച്ച 55 വയസ്സുള്ള കാന്‍സര്‍ രോഗി, ബൈലാറ്ററല്‍ ബ്രോങ്കോപ് ന്യുമോണിയ ബാധിച്ച 34 വയസ്സുള്ളയാള്‍ എന്നിവരാണ് മരിച്ചത്.

രാജസ്ഥാനില്‍ ഏഴ് പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു, ഇതോടെ ആകെ സജീവ കേസുകളുടെ എണ്ണം 180 ആയി. ബൈലാറ്ററല്‍ ന്യുമോണിയ ബാധിച്ച 70 വയസ്സുള്ള ഒരു സ്ത്രീയുടെ മരണം സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തു. ഗോവ (6), സിക്കിം (50), പുതുച്ചേരി (10) എന്നിവിടങ്ങളില്‍ ചെറിയ വര്‍ധന റിപോര്‍ട്ട് ചെയ്തു, അതേസമയം ദാമന്‍ & ദിയു അല്ലെങ്കില്‍ ദാദ്ര, നാഗര്‍ ഹവേലി എന്നിവിടങ്ങളില്‍ പുതിയ കേസുകളൊന്നും റിപോര്‍ട്ട്‌ചെയ്തിട്ടില്ല.

ഡല്‍ഹിയില്‍ 42 പുതിയ കേസുകള്‍ റിപോര്‍ട്ട്് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 672 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എട്ട് മരണങ്ങള്‍ കൂടി തലസ്ഥാനത്ത് ഉണ്ടായി. ഉത്തര്‍പ്രദേശില്‍ മൂന്ന് പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു, ഇപ്പോള്‍ 248 കൊവിഡ് കേസുകളുണ്ട്. ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടായത്. രാജസ്താനിലും ജമ്മു കശ്മീരിലും ചെറിയ വര്‍ധനയുണ്ടായി. അതേസമയം ചണ്ഡീഗഡില്‍ പുതിയ കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ കേസുകള്‍ ഒന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, ആകെ കേസുകളുടെ എണ്ണം 747 ആയി. സംസ്ഥാനത്ത് ഒരു മരണം രേഖപ്പെടുത്തിയിട്ടുണ്ട്.

ബീഹാറില്‍ അഞ്ച് പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 41 ആയി. ജാര്‍ഖണ്ഡില്‍ ഒരു മരണം റിപോര്‍ട്ട് ചെയ്തു, 25ാമത്തെ കേസാണിത്. അസമില്‍ ആറ് കേസുകളും ഒഡീഷയില്‍ രണ്ട് കേസുകളും കൂടി റിപോര്‍ട്ട് ചെയ്തു.

അരുണാചല്‍ പ്രദേശ്, മിസോറാം, ത്രിപുര എന്നിവയുള്‍പ്പെടെ മിക്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വളരെ കുറച്ച് കേസുകള്‍ മാത്രമേ റിപോര്‍ട്ട് ചെയ്തിട്ടുള്ളൂ. സിക്കിമില്‍ 11 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്, നിലവില്‍ ഇവിടെ 50 പേര്‍ക്ക് രോഗബാധയുണ്ട്.

രാജ്യത്ത് ഇക്കൊല്ലത്തെ കൊവിഡ് മരണസംഖ്യ 87 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 991 രോഗികളുടെ പരിശോധനാഫലം നെഗറ്റീവ് ആയതോടെ ഇതുവരെ 11,967 പേര്‍ രോഗമുക്തരായി.

Next Story

RELATED STORIES

Share it