കോഴിക്കോട് ജില്ലയില്‍ 746 പേര്‍ക്ക് കൂടി കൊവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 746 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 707 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 13 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന 25 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,160 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,245 പേര് കൂടി രോഗമുക്തി നേടി. നിലവില്‍ 6,577 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 10,840 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,880 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍:
സര്‍ക്കാര്‍ ആശുപത്രികള്‍ 141
സ്വകാര്യ ആശുപത്രികള്‍ 360
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 23
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ 1
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 5,282
RELATED STORIES
എസ്എംഎ രോഗികള്‍ക്ക് സ്പൈന്‍ സര്‍ജറിയ്ക്ക് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ...
21 Jan 2023 1:40 AM GMTപകര്‍ച്ചവ്യാധികളെ നേരിടാന്‍ നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍...
18 Dec 2022 8:29 AM GMTമലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്‍ജിയോപ്ലാസ്റ്റി'യുമായി...
6 Nov 2022 12:13 PM GMTസ്ട്രോക്ക് പരിചരണം മികവുറ്റതാക്കാൻ ആസ്റ്റർ മിംസ്-മെഡ്ട്രോണിക്ക്...
22 Oct 2022 11:02 AM GMT'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക'
10 Oct 2022 7:31 AM GMTഇരുപത് മിനിറ്റിനുള്ളിൽ ഫലം; ഇനി എച്ച്ഐവി സ്വയം പരിശോധിക്കാം
4 Oct 2022 6:27 AM GMT