കോവിഡ് നിയന്ത്രണങ്ങൾ തുടരുന്ന കാര്യം ചർച്ച ചെയ്യും; അവലോകന യോഗം ഇന്ന്
രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം ജില്ലയിൽ തിരുവനന്തപുരം ജില്ലയിലേതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.
BY EYAS31 Jan 2022 2:30 AM GMT
X
EYAS31 Jan 2022 2:30 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനായി ഇന്ന് കോവിഡ് അവലോകന യോഗം ചേരും. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചയിലെ ലോക്ഡൗൺ സമാന നിയന്ത്രണം തുടരണമോ എന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ യോഗത്തിൽ തീരുമാനമുണ്ടാകും.
രോഗികളുടെ എണ്ണം ഉയരുന്ന എറണാകുളം ജില്ലയിൽ തിരുവനന്തപുരം ജില്ലയിലേതിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. നിയന്ത്രണങ്ങൾ തിരുവനന്തപുരത്ത് ഫലം ചെയ്തെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
നിലവിൽ മൂന്ന് കാറ്റഗറി തിരിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സി കാറ്റഗറി നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ തിയേറ്ററുകൾ, ജിമ്മുകൾ എന്നിവ അനുവദിക്കണമെന്ന ആവശ്യവും ഇന്ന് പരിഗണിക്കും. സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിനു മുകളിലാണ്.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT