Latest News

കുഴൂരും പുത്തന്‍ചിറയിലും കൊവിഡ് ആശങ്ക വര്‍ദ്ധിക്കുന്നു

കുഴൂരും പുത്തന്‍ചിറയിലും കൊവിഡ് ആശങ്ക വര്‍ദ്ധിക്കുന്നു
X

മാള: കുഴൂരും പുത്തന്‍ചിറയിലും കൊവിഡ് ആശങ്ക വര്‍ദ്ധിക്കുന്നു. കുഴൂരില്‍ ഇന്ന് 54 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ആറ് പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. ആകെ 11 പേര്‍ ഇവിടെ ചികിത്സയിലുണ്ട്. കുഴൂരിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയിലൂടെയാണ് ഇത്തവണ രോഗം മറ്റുള്ളവരിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്. ഹൃദ്രോഗത്തിന് ചികിത്സ നല്‍കാനായി ഇവരുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇവരുടെ കുടുംബത്തിലുള്ളവരെ പരിശോധിച്ചപ്പോള്‍ അവര്‍ക്കും പോസിറ്റീവ് ആയിരുന്നു.

ഇതിനിടയില്‍ ഇവര്‍ പുറത്തുപോവുകയും കുടുംബശ്രീയിലടക്കം പങ്കെടുക്കുകയുമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ പേരിലേക്ക് രോഗബാധയുണ്ടായതായി കണ്ടെത്തിയത്.

ഗ്രാമപഞ്ചായത്തിലെ ഒന്ന് ഏഴ്, എട്ട്, ഒന്‍പത്, 12 വാര്‍ഡുകളിലാണ് കൊവിഡ് ബാധിതരുള്ളത്. കുഴൂരിലെ തുണിക്കടയില്‍ ഈ മാസം അഞ്ച് മുതല്‍ 13 വരെ സന്ദര്‍ശനം നടത്തിയവരില്‍ ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായോ ജനപ്രതിനിധികളുമായോ ബന്ധപ്പെടണം. വരും ദിവസങ്ങളിലും പരിശോധന തുടരും.

പുത്തന്‍ചിറ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 70 പേരില്‍ ഇന്ന് നടത്തിയ കൊവിഡ് ആന്റിജന്‍ പരിശോധനയില്‍ നാല് പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. വാര്‍ഡ് ഒന്‍പതില്‍ 50 വയസ്സുള്ള പുരുഷന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പോസിറ്റീവായി. ഇദ്ദേഹത്തെ ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റി. വാര്‍ഡ് ആറില്‍ ചെന്നൈയില്‍ നിന്ന് വന്ന് ക്വാറന്റീനില്‍ കഴിയുന്ന 37 വയസ്സുള്ള പുരുഷനും വാര്‍ഡ് 13ല്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായ വീട്ടിലെ രണ്ട് പേര്‍ക്കും കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി. ഇവര്‍ മൂന്ന് പേരും ഹോം ഐസൊലേഷനില്‍ വീട്ടില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ തുടര്‍ന്നും കഴിയുന്നതാണ്. മാള ഗ്രാമപഞ്ചായത്തില്‍ ആറ് പേരും അന്നമനട ഗ്രാമപഞ്ചായത്തില്‍ മൂന്ന് പേരും പൊയ്യ ഗ്രാമപഞ്ചായത്തില്‍ ഒരാളും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it